വെള്ളാപ്പള്ളിക്ക് വേണ്ടി ചോര ചിന്തി വനിതകൾ; എസ്എൻഡിപി ജനറൽ സെക്രട്ടറിക്കായി രക്തതിലക പ്രതിജ്ഞ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് വിരൽ മുറിച്ച് രക്തം കൊണ്ട് തിലകം ചാർത്തി വനിതാ സംഘത്തിന്റെ വേറിട്ട പ്രതിഷേധം. എസ്എൻഡിപി മാന്നാർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിലാണ് ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചത്. വെള്ളാപ്പള്ളി നടേശനെതിരെയുള്ള വ്യക്തിപരമായ ആക്ഷേപങ്ങളിലും പരാമർശങ്ങളിലും പ്രതിഷേധിച്ചായിരുന്നു സമരം. വിരൽ മുറിച്ച് കിട്ടിയ രക്തം കൊണ്ട് പേപ്പറിൽ വിരലടയാളം പതിപ്പിച്ച് അത് വെള്ളാപ്പള്ളി നടേശന് അയച്ചു നൽകാനും വനിതകൾ തീരുമാനിച്ചു. ജീവൻ നൽകിയും വെള്ളാപ്പള്ളിയെ സംരക്ഷിക്കുമെന്നും അദ്ദേഹത്തിന് നേരെ ഉയരുന്ന വെല്ലുവിളികളെ ചെറുക്കുമെന്നും പ്രവർത്തകർ പ്രതിജ്ഞയെടുത്തു.

Also Read : പ്രകാശ് ജാവദേക്കർ വെള്ളാപ്പള്ളി നടേശന്റെ വീട്ടിൽ; സമുദായ നേതാക്കളെ ഒപ്പം നിർത്താൻ ബി ജെ പി നീക്കം

വെള്ളാപ്പള്ളി നടേശനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന വിമർശനങ്ങളും കോൺഗ്രസ് നേതാക്കളുടെ വിവാദ പരാമർശങ്ങളുമാണ് അണികളെ പ്രകോപിതരാക്കിയത്. വെള്ളാപ്പള്ളി നടേശനെ അപമാനിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെ കോലവും പ്രവർത്തകർ കത്തിച്ചു.

വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് അവാർഡ് പ്രഖ്യാപിച്ച ഹാരിസ് മുതൂരിറിനെതിരെയും എസ്എൻഡിപി പ്രവർത്തകരുടെ രോഷമുയർന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ തൃപ്പൂണിത്തുറയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ എസ്എൻഡിപി യൂത്ത് മൂവ്‌മെന്റും വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top