കോടതി പറഞ്ഞത് കേട്ടില്ല; സോഷ്യൽ മീഡിയക്ക് നിരോധനം

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ് ആപ്പ്, യൂട്യൂബ്, എക്സ് ഉൾപ്പെടെയുളള 26 സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് നേപ്പാളിൽ നിരോധനം ഏർപ്പെടുത്തി. സമയ പരിമിതിക്കുളളിൽ വിവര വിനിമയ – സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് നടപടി. സുപ്രീംകോടതി നിർദേശത്തിനുസൃതമായി വ്യാഴാഴ്ച നടന്ന കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങ്, നേപ്പാൾ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി, ടെലികോം ഓപ്പറേറ്റർമാർ, ഇന്‍റർനെറ്റ് സേവന ദാതാക്കൾ തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനം.

Also Read : റെക്കോർഡ് കുടി കുടിച്ച് മലയാളികൾ; ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 137കോടിയുടെ മദ്യം; ഒന്നും രണ്ടും സ്ഥാനത്ത് ഈ ജില്ലകൾ

ഓഗസ്റ്റ് 28 മുതല്‍ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഏഴു ദിവസത്തെ സമയം നല്‍കിയിരുന്നു നേപ്പാൾ സർക്കാർ. ബുധനാഴ്ച രാത്രി സമയപരിധി അവസാനിച്ചപ്പോഴും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, യൂട്യൂബ്, എക്‌സ് എന്നിവയുള്‍പ്പെടെ പ്ലാറ്റ്ഫോമുകളൊന്നും അപേക്ഷ സമര്‍പ്പിച്ചില്ല.എന്നാൽ ടെലഗ്രാം, ഗ്ലോബല്‍ ഡയറി എന്നിവ രജിട്രേഷനായി അപേക്ഷിച്ചിട്ടുണ്ടെന്നും അതിന്‍റെ അംഗീകാര പ്രക്രിയയിലാണെന്നും മന്ത്രാലയം അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top