ക്ഷേമപെന്‍ഷന്‍ ഈ മാസം 3600 രൂപ; വ്യാഴാഴ്ച മുതല്‍ വിതരണം

വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. രണ്ടുമാസത്തെ പെന്‍ഷനാണ് ഒരുമിച്ച് വിതരണം ചെയ്യുന്നത്. ഇതോടെ ഒരാള്‍ക്ക് പെന്‍ഷനായി 3600 രൂപ ലഭിക്കും. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ ക്ഷേമപെന്‍ഷനിലെ കുടിശികയും തീരും.

പെന്‍ഷന്‍ വിതരണത്തിനായി 1864 കോടി രൂപ ഒക്ടോബര്‍ 31ന് തന്നെ ധനവകുപ്പ് അനുവദിച്ചിരുന്നു. ഇതാണ് നടപടികള്‍ പൂര്‍ത്തിയാക്കി വിതരണം തുടങ്ങുന്നത്.
63,77,935 ഗുണഭോക്താക്കള്‍ക്കാണ് 3600 രൂപ ഒരുമിച്ചുകിട്ടുക. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതത് മാസം പെന്‍ഷന്‍ വിതരണംചെയ്യുന്നുണ്ട്. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം. ഇതിലെ നാമമാത്രമായ കേന്ദ്ര വിഹിതം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെങ്കിലും അതും സംസ്ഥാനം മുന്‍കൂട്ടി വഹിക്കുകയാണ

ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 80, 671 കോടി രൂപയാണ് സര്‍ക്കാര്‍ പെന്‍ഷനുവേണ്ടി അനുവദിച്ചതത്. 1600 രൂപയായിരുന്ന പെന്‍ഷന്‍ കഴിഞ്ഞ മാസമാണ് 2000 രൂപയായി വര്‍ദ്ധിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന വലിയ ഗുണം ചെയ്യും എന്നാണ് സിപിഎം കണക്ക് കൂട്ടല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top