കേണല്‍ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരി എന്ന് വിളിച്ച മന്ത്രിക്കെതിരെ എന്ത് നടപടി; ആയുധമാക്കി പ്രതിപക്ഷം; വിയര്‍ത്ത് ബിജെപി

പഹല്‍ഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷന്‍ സിന്ദൂറിന്റെ വിശദാംശങ്ങള്‍ അഭിമാനപൂര്‍വ്വം രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണ് കേണല്‍ സോഫിയ ഖുറേഷി. രാജ്യം മുഴുവന്‍ അത് ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ അതേ ഉദ്യോഗസ്ഥയെ ഭീകരവാദികളുടെ സഹോദരി എന്ന് ഒരു ബിജെപി മന്ത്രി വിശേഷിപ്പിച്ചത് ആയുധമാക്കുകയാണ് പ്രതിപക്ഷം.

മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായാണ് സോഫിയ ഖുറേഷിക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു പ്രസ്താവന. രാജ്യത്തിന് വേണ്ടി പൊരുതുന്ന ഒരു സൈനിക ഉദ്യോഗസ്ഥയെ മതം മാത്രം നോക്കി ഭീകരവാദികളുടെ സഹോദരിയാക്കിയ മന്ത്രിക്കെതിരെ എന്ത് നടപടിയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

ഷായുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മന്ത്രിയുടെ ഈ ചിന്താഗതി ബിജെപി അംഗീകരിക്കുന്നുണ്ടോയെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരില്‍ തിരങ്കയാത്ര പ്രഖ്യാപിച്ച് വ്യാപക പ്രചരണത്തിന് ബിജെപി തയാറെടുക്കുന്നതിന് ഇടെയാണ് പുതിയ വിവാദം ബിജെപിക്ക് തലവേദനയായിരിക്കുന്നത്. സൈനിക കേന്ദ്രത്തില്‍ നേരിട്ട് എത്തി സൈനികര്‍ക്ക് പ്രധാനമന്ത്രി നന്ദി പറയുന്നിടെ തന്നെയാണ് ഈ വിവാദ പരാമര്‍ശവും ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top