പോയി മാപ്പ് പറഞ്ഞിട്ടു വരൂ; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയെ ഓടിച്ച് സുപ്രീം കോടതി

ആപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന് മുന്നില്‍ വിശദീകരിച്ച കേണല്‍ സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരി എന്ന് വിശേഷിപ്പിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ അസ്വീകാര്യമാണ് എന്നായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായുടെ പ്രതികരണം. ഹൈക്കോടതിയില്‍ പോയി ക്ഷമ ചോദിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
ഭരണഘടനാ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ സംസാരത്തില്‍ വിവേകം പാലിക്കണമെന്നും സുപ്രീംമ കോടതി വ്യക്തമാക്കി. അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയാണ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി നടപടി തുടരട്ടെ എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.യ അതിനിടെ ഹൈക്കോടതിയില്‍ മന്ത്രി രക്ഷിക്കാന്‍ ശ്രമിച്ച മധ്യപ്രദേശ് പോലീസും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങി.
മന്ത്രിയുടെ പേര് ഒരിടത്തും പരാമര്‍ശിക്കാതെയുള്ള എഫ്‌ഐആര്‍ പോലീസ് സമര്‍പ്പിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. തള്ളാന്‍ വേണ്ടുയള്ള എഫ്‌ഐആര്‍ ബോധപൂര്‍വ്വം സമര്‍പ്പിച്ചിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. ശരിയായ നടപടി വേണമെന്നും അന്വേഷണത്തിന്റെ ഓരോ ഘട്ടവും കോടതി നിരീക്ഷിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്‍ഡോറിലെ മാന്‍പുര്‍ സ്റ്റേഷനിലാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കല്‍, ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ട് മോദി പാഠം പഠിപ്പിച്ചെന്നാണ് ഇന്‍ഡോറില്‍ വിജയ് ഷാ പ്രസംഗിച്ചത്. ഇത് വലിയ വിവാദമായതോടെ പത്തുവട്ടം മാപ്പു പറയാന്‍ തയാറാണെന്ന് വ്യക്തമാക്കി മന്ത്രി രംഗത്ത് എത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here