‘സൈനികർ രാജ്യത്തിന്റെ കരുത്ത്’; കരസേനാ ദിനത്തിൽ ആദരവുമായി പ്രധാനമന്ത്രി

കരസേനാ ദിനത്തിൽ ഇന്ത്യൻ സൈന്യത്തിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സൈനികർ നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമാണെന്നും ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും അചഞ്ചലമായ ദൃഢനിശ്ചയത്തോടെ അവർ രാജ്യത്തെ കാത്തുസൂക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യൻ സൈനികരുടെ ധീരതയെയും പ്രതിബദ്ധതയെയും രാജ്യം സല്യൂട്ട് ചെയ്യുന്നു. സൈനികരുടെ കർത്തവ്യബോധം രാജ്യമെമ്പാടും ആത്മവിശ്വാസവും നന്ദിയും ഉളവാക്കുന്നു. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും രാജ്യസുരക്ഷയ്ക്കായി അവർ കാവൽ നിൽക്കുന്നു’. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് പ്രധാനമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ധീരരായ സൈനികരെ അദ്ദേഹം ആദരവോടെ സ്മരിച്ചു.

1949 ജനുവരി 15ന് ഫീൽഡ് മാർഷൽ കെഎം കരിയപ്പ ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഇന്ത്യൻ കമാൻഡർ-ഇൻ-ചീഫ് ആയി ചുമതലയേറ്റു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ജനറൽ സർ എഫ്ആർആർ ബുച്ചറിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. ഈ ചരിത്ര മുഹൂർത്തത്തിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ജനുവരി 15 കരസേനാ ദിനമായി ആഘോഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top