സൈനികന്റെ വീട്ടിൽ കഞ്ചാവ് വിൽപ്പന; കൊണ്ട് വരുന്നത് അവധിക്ക് വരുമ്പോൾ; കൂട്ടത്തോടെ പിടികൂടി പൊലീസ്

ആലപ്പുഴ ഹരിപ്പാടാണ് സൈനികന്റെ വീട്ടിൽ കഞ്ചാവ് വില്പന നടന്നത്. ഏകദേശം രണ്ട് കിലോയോളം കഞ്ചാവാണ് സൈനികനായ 29 വയസ്സുള്ള സന്ദീപ് കുമാറിന്റെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. സൈനികനേയും കഞ്ചാവ് വാങ്ങാൻ എത്തിയ മൂന്ന് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
സന്ദീപിനെ കൂടാതെ കരുവാറ്റ സ്വദേശികളായ ജിതിൻ, ഗോകുൽ, മിഥുൻ, എന്നിവരെയാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന. സന്ദീപിന്റെ കിടപ്പുമുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇത് വിൽക്കാൻ ഉപയോഗിക്കുന്ന കവറുകളും കണ്ടെത്തി.
സൈനികനായ സന്ദീപ് രാജസ്ഥാനിലാണ് ജോലി ചെയ്യുന്നത്. അവധിക്ക് നാട്ടിലെത്തുമ്പോൾ കഞ്ചാവ് കൊണ്ടുവരാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങുന്നത്. പിന്നീട് ഇത് ചില്ലറ വില്പന നടത്തുകയാണ് പതിവ്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here