SV Motors SV Motors

തിരുവല്ലയിൽ അമ്മയെയും അച്ഛനെയും വെട്ടിക്കൊന്നു; മകൻ കസ്റ്റഡിയിൽ

തിരുവല്ലയില്‍ അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. പരുമല നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെയും വീടിനുള്ളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഇന്ന് രാവിലെ 8.45-ഓടു കൂടിയാണ് ദാരുണമായ സംഭവം നടന്നത്. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകം നടത്താനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനില്‍ വീട്ടില്‍ താമസിച്ചു വന്നത്. വീടിനുള്ളില്‍ വെച്ചാണ് കൊലപാതകവുമുണ്ടായത്.

അനില്‍ ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതു കൊണ്ടു തന്നെ പരിക്കേറ്റ കൃഷ്ണന്‍കുട്ടിയേയും ശാരദയേയും ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. രക്തം വാര്‍ന്നാണ് ഇരുവരും മണിച്ചത്.

കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു. അനിൽ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top