മോദിക്കെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി; പലസ്തീൻ വിഷയത്തിലെ മൗനം ലജ്ജാകരം

ഇസ്രായേൽ പലസ്തീനിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഒരു ജനതയെ ആകെ വരിഞ്ഞു മുറുകിയിരിക്കുകയാണ്. പലസ്തീൻ വിഷയം ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിൽ എഴുതിയ ലേഖനത്തിലാണ് സോണിയ തന്റെ നിലപാട് വ്യക്തമാക്കിയത്.

പലസ്തീനെ ഫ്രാൻസ് രാഷ്ട്രമായി അംഗീകരിക്കുകയും ബ്രിട്ടൺ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അപലപിച്ച് ഇസ്രായേൽ നേതാക്കൾക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. ഇസ്രായേൽ നടത്തുന്ന മനുഷ്യരഹിതമായ നടപടികളിൽ ലോകരാജ്യങ്ങൾ ധീരമായ നിലപാടുകൾ എടുക്കുമ്പോൾ ഇന്ത്യ നിശബ്ദത പുലർത്തിക്കൊണ്ട് കാഴ്ചക്കാരായി തുടരുന്നത് അപമാനകരമാണ്.

Also Read : ക്യാമറ വിറ്റ് പട്ടിണി മാറ്റാൻ പലസ്തീൻ ജേർണലിസ്റ്റ്; മാധ്യമ പ്രവർത്തകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

മുൻപെല്ലാം ആഗോള നീതിയുടെ പ്രതീകമായി നിലനിന്നിരുന്ന രാജ്യമാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരെയും ശീതയുദ്ധകാലത്ത് സാമ്രാജ്യത്വത്തിനെതിരെയും ഇന്ത്യ നീതിയുടെ പക്ഷത്തുനിന്ന് നിലപാട് എടുത്തിരുന്നു. ഇസ്രായേൽ പലസ്തീൻ പ്രശ്നത്തിൽ ഇന്ത്യ എപ്പോഴും ദ്വിരാഷ്ട്രപരിഹാരത്തെയാണ് അനുകൂലിച്ചിരുന്നത്.

1974ൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (പിഎൽഒ) പലസ്തീൻ ജനതയുടെ നിയമാനുസൃത പ്രതിനിധിയായി ഇന്ത്യ അംഗീകരിക്കുകയും ചെയ്തതാണ്. 1988ൽ പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇന്ത്യ. അത്തരം ധീരമായി നിലപാടുകൾ സ്വീകരിച്ചിരുന്ന ഇന്ത്യ ഇന്ന് അന്താരാഷ്ട്ര സമൂഹത്തിൽ അപഹാസ്യരായിരിക്കുകയാണ്. ഗാസയിലെ ജനങ്ങൾക്കെതിരെ ഇസ്രായേൽ തുടരുന്ന അതിക്രമങ്ങൾക്കിടയിൽ മോദി പുലർത്തുന്ന മൗനം അങ്ങേയറ്റം ലജ്ജാകരവും നിരാശാജനകവുമാണ്. ഇത് ധാർമിക ഭീരുത്വത്തിന്റെ അടയാളമാണെന്നാണ് സോണിയഗാന്ധി പ്രമുഖ ഇന്ത്യൻ പത്രത്തിൽ എഴുതിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top