മഞ്ഞുമ്മല്‍ സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം തുടരാം; സൗബിന്‍ ഷാഹിറിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുളള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്.

സിനിമയുടെ സഹനിര്‍മാതാവായ മരട് സ്വദേശി സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പോലീസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം തുടരാമെന്ന് പോലീസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനായി വാങ്ങിയ പണം തിരികെ നല്‍കിയില്ല, ലാഭ വിഹിതം കൃത്യമായി നല്‍കിയില്ല തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top