15 വര്‍ഷത്തിനിടെ ആദ്യം; നേരത്തെ എത്തി കാലവര്‍ഷം; ശക്തമായ മഴ ഉറപ്പ്

സംസ്ഥാനത്ത് കാലവര്‍ഷമെത്തി. പ്രതീക്ഷിച്ചതിലും എട്ട് ദിവസം മുമ്പാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെ എത്തുന്നത്.
കാലവര്‍ഷം എത്തിയെന്ന് പ്രഖ്യാപിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയതോടെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2009ലാണ് അവസാനമായി കാലവര്‍ഷം നേരത്തെ എത്തിയത്. മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് കാലവര്‍ഷം നേരത്തെ എത്താന്‍ കാരണമായത്.
ഇത്തവണ ശക്തമായ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ആദ്യ ദിവസങ്ങളില്‍ തന്നെ മഴ അതിശക്തമാകും. ഇന്നലെ മുതല്‍ തന്നെ സംസ്ഥാന വ്യാപകമായി മഴ ലഭിക്കുന്നുണ്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here