സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തിരിച്ചു; ഖബറടക്കം നാളെ

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി എ.എന്‍ ആമിന അന്തരിച്ചു. 41 വയസായിരുന്നു. ഹൃദാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എഎന്‍ സെറീനയുടെയും മകളാണ്.

ഖബറക്കം നാളെ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബര്‍സ്ഥാനിലാണ് ചടങ്ങുകള്‍.

ഭര്‍ത്താവ് എകെ നിഷാദ് (മസ്‌ക്കറ്റ്). മക്കള്‍ ഫാത്തിമ നൗറിന്‍ (സിഎ), അഹമ്മദ് നിഷാദ് (ബിടെക്, വെല്ലൂര്‍), സാറ. സഹോദരങ്ങള്‍ എ. എന്‍ ഷാഹിര്‍, എ.എന്‍ ഷംസീര്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top