രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം തെറിക്കുമോ? നിയമോപദേശം തേടി സ്പീക്കർ

ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭ കടുത്ത നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. രാഹുലിനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുമെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കവെ ഷംസീർ വ്യക്തമാക്കി. തുടർച്ചയായി പീഡന പരാതികൾ ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹം സ്ഥാനത്ത് തുടരുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. രാഹുലിനെതിരെയുള്ള ആരോപണങ്ങൾ നിയമസഭയുടെ എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി ഗൗരവമായി പരിശോധിക്കും. ജനപ്രതിനിധി എന്ന നിലയിലുള്ള മാന്യതയ്ക്ക് നിരക്കാത്ത ആരോപണങ്ങളാണ് പുറത്തുവരുന്നതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
Also Read : രാഹുലിനെതിരെ കടുപ്പിച്ച് പരാതി; വിട്ടുപോകാതിരിക്കാൻ കുഞ്ഞ് വേണമെന്ന് നിർബന്ധിച്ചു, മുഖത്തടിച്ചു, തുപ്പി
ശനിയാഴ്ച അർധരാത്രി 12:30-ഓടെ പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വം അദ്ദേഹത്തോട് രാജി ആവശ്യപ്പെടണമെന്നും ഇല്ലെങ്കിൽ നിയമസഭ അയോഗ്യതാ നടപടികളിലേക്ക് നീങ്ങുമെന്നുമാണ് സൂചന. രാഹുലിനെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡി.വൈ.എഫ്.ഐ യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here