രാജ്യം കാക്കാൻ ജീവൻ വെടിഞ്ഞ ധീര ജവാൻ; ഹവിൽദാർ ഗജേന്ദ്ര സിങ്ങിന് ബിഗ് സല്യൂട്ട്

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരവിരുദ്ധ പോരാട്ടത്തിനിടെ ഇന്ത്യൻ സൈന്യത്തിലെ സ്പെഷ്യൽ ഫോഴ്സ് ഹവിൽദാറിന് വീരമൃത്യു. രണ്ടുദിവസങ്ങളായി നടന്നുവന്ന ‘ഓപ്പറേഷൻ ട്രാഷി-1’ (Operation TRASHI-I) എന്ന സൈനിക നീക്കത്തിനിടെയാണ് ഹവിൽദാർ ഗജേന്ദ്ര സിംഗ് വീരമൃത്യു വരിച്ചത്.
സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് (White Knight Corps) ആണ് ഹവിൽദാറിന്റെ വിയോഗം ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തിന് വേണ്ടി അദ്ദേഹം നടത്തിയ പരമോന്നത ത്യാഗത്തെ ജനറൽ ഓഫീസർ കമാൻഡിംഗും (GOC) മറ്റ് സൈനിക ഉദ്യോഗസ്ഥരും ആദരിച്ചു.
ഏറ്റുമുട്ടൽ സമയത്ത് ഹവിൽദാർ സിങ് അസാമാന്യ ധൈര്യവും പോരാട്ടവീര്യവുമാണ് പ്രകടിപ്പിച്ചതെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും ഉന്നതമായ പാരമ്പര്യവും അചഞ്ചലമായ ധീരതയും അദ്ദേഹം തന്റെ പ്രവർത്തനത്തിലൂടെ ഉയർത്തിപ്പിടിച്ചു. ഹവിൽദാറിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബത്തിനൊപ്പം സൈന്യം ഉറച്ചുനിൽക്കുമെന്നും വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here