തുപ്പിയത് പാലിൽ; പിടിവീണത് എങ്ങനെ എന്നറിയാതെ പാൽക്കാരൻ; റൊട്ടിയിലും, ജ്യൂസിലും മൂത്രമൊഴിക്കുന്നത് പതിവ്

വിതരണത്തിന് എത്തിക്കുന്ന പാലിൽ സ്ഥിരമായി തുപ്പുന്ന പാൽക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോമതി നഗറിലാണ് സംഭവം. പാൽ വിതരണം നടത്തുന്ന മുഹമ്മദ് ഷരീഫ് ആണ് അറസ്റ്റിലായത്. പ്രദേശവാസികളിലൊരാൾ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് മുഹമ്മദ് ഷരീഫ് സ്ഥിരമായി പാലിൽ തുപ്പിയ ശേഷം വീടുകളിൽ നൽകുന്നതായി കണ്ടെത്തിയത്.

ശനിയാഴ്ചയാണ് പ്രദേശവാസി സിസിടിവി പരിശോധന നടത്തിയത് .ഭക്ഷണപദാർഥങ്ങൾ വിതരണം ചെയ്യും മുൻപേ തുപ്പുന്നതിനും മൂത്രം കലർത്തുന്നതിനുമെതിരേ യുപി സർക്കാർ അടുത്തിടെ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മുഹമ്മദ് ഷരീഫിനെതിരെ പോലീസ് കേസെടുത്തു.

റൊട്ടി പാചകം ചെയ്യുന്നതിനിടെ ജീവനക്കാരൻ അതിൽ തുപ്പുന്നതും, ജ്യൂസിൽ മൂത്രം കലർത്തി വിൽക്കുന്നതും അടുത്തിടെ പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സിസിടിവികൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് നേരത്തെ ഉത്തർപ്രദേശ് സർക്കാർ നിർദേശം നൽകിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top