ശ്രീചിത്ര ഹോമിലും റാഗിങ്? പുതുതായി എത്തിയ മൂന്ന് കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു; മുതിര്‍ന്ന കുട്ടികളുടെ അധിക്ഷേപം സഹിക്കാന്‍ കഴിഞ്ഞില്ലെന്ന് മൊഴി

ശ്രീചിത്ര ഹോമില്‍ മൂന്ന് പെണ്‍കുട്ടികള്‍ കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15, 12 വയസ്സുള്ള കുട്ടികളാണ് അമിതമായ അളവില്‍ ഗുളിക കഴിച്ച് മരിക്കാന്‍ ശ്രമിച്ചത്. രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാളെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കുട്ടികള്‍ ഗുളികകള്‍ കഴിച്ചത്.
രണ്ടാഴ്ച മുമ്പ് മാത്രം ഹോമിലെത്തിയ കുട്ടികളാണിവര്‍. ആദ്യ ദിവസം മുതല്‍ വീട്ടില്‍ പോകണമെന്ന് പെണ്‍കുട്ടികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു, വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതിന്റെ വിഷമത്തില്‍ ചെയ്തതാകാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ കളിയാക്കിയത് സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു.
ഇതോടെ റാഗിങ് അടക്കം നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുകയാണ്. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here