പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പുതിയ ചര്‍ച്ച; തന്ത്രിയുടെ നിലപാട് നിര്‍ണായകം; രാജകുടുംബം എതിര്‍ത്തു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ വീണ്ടും ചര്‍ച്ച. ക്ഷേത്രത്തിന്റെ ഭരണം നിയന്ത്രിക്കുന്ന ഉപദേശക സമിതി യോഗത്തിലാണ് ഇത്തരമൊരു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ആദ്യം മുതല്‍ തിരുവിതാംകൂര്‍ രാജകുടുംബം എതിര്‍പ്പ് ഉന്നിക്കുന്ന ഇക്കാര്യം സര്‍ക്കാര്‍ പ്രതിനിധിയാണ് ഉന്നയിച്ചത്. തന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചനകള്‍ നടത്താനാണ് നിലവിലെ ധാരണ.

മുറജപവും വിഗ്രഹത്തിലെ അറ്റകുറ്റപ്പണി തുടങ്ങിയവ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നത്തെ യോഗം. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധി ഇക്കാര്യം ഉന്നയിച്ചു. അഞ്ചംഗ ഭരണസമിതിയിലെ അംഗമായ തന്ത്രി ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. രാജകുടുംബ പ്രതിനിധിയായി ഉണ്ടായിരുന്നത് ആദിത്യവര്‍മ്മ ഇതിനെ എതിര്‍ക്കുകയും ചെയ്തു. ബി നിലവറ തുറക്കുന്നത് ആരാചലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് ആദിത്യവര്‍മ്മ എതിര്‍ത്തകത്. ഇനി തന്ത്രിയുടെ അഭിപ്രായം അറിഞ്ഞ ശേഷം വിഷയം വീണ്ടും ഭരണസമിതി ചര്‍ച്ച ചെയ്യും.

2011ല്‍ മറ്റ് നിലവറകള്‍ തുറന്ന് പരിശോധിച്ചപ്പോഴും ബി നിലവറ തുറക്കുന്നിരുന്നില്ല. ബി നിലവറ 1990 ലും 2002 ലുമായി ഏഴു തവണ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍, നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂര്‍ രാജകുടുംബം വാദിക്കുന്നു.

തുറന്ന് പരിശോധിച്ച് എ നിലവറയില്‍ നിന്ന് കോടികളുടെ മൂല്യമുളള രത്‌നങ്ങളും സ്വര്‍ണമാലകളും നാണയങ്ങളും അടക്കം വന്‍നിധിശേഖരം കണ്ടെത്തിയിരുന്നു. ബി നിലവറയില്‍ ഇതിലും വലിയ നിധിശേഖരം ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top