ശ്രീജ വിജയലക്ഷ്മിയെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ വീണ്ടും സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ; നീക്കം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ എതിർപ്പ് തള്ളി

ഡൽഹി: ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്‍ജിയായി ഉയർത്താൻ കേന്ദ്രസർക്കാരിനു സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ.കേന്ദ്ര നിയമമന്ത്രാലയത്തിന്റെ എതിർപ്പ് തള്ളിയാണ് ശുപാര്‍ശ. 7 അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താനുള്ള ശുപാർശ 2023 ഡിസംബർ 5നാണ് കേരള ഹൈക്കോടതി കേന്ദ്രത്തിനു കൈമാറിയത്.
ശ്രീജ ഒഴികെ ബാക്കി ആറുപേരെയും ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ 2024 മാർച്ച് 12ന് ചേർന്ന സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ഈ വിഷയത്തിൽ കേരള ഹൈക്കോടതി കൊളീജിയത്തിന്റെ അഭിപ്രായം സുപ്രീംകോടതി കൊളീജിയം തേടിയിരുന്നു.
ജഡ്ജിയാക്കണമെന്ന മുന്‍ നിലപാട് ഹൈക്കോടതി കൊളീജിയം ആവർത്തിച്ചു. കേരള ഗവർണറും മുഖ്യമന്ത്രിയും ശ്രീജയുടെ പേരിനോടു യോജിച്ചു. തുടർന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനു ശുപാർശ കൈമാറി. സർക്കാർ അനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചാൽ നിയമനമാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here