ആങ്കറിനെ കൊണ്ട് മെഗാസ്റ്റാർ എന്ന് വിളിപ്പിച്ച് മമ്മൂട്ടി; ശ്രീനിവാസന്റെ പഴയ വിവാദ പരാമർശം കുത്തി പൊക്കി സോഷ്യൽ മീഡിയ

മമ്മൂട്ടിയെ മെഗാസ്റ്റാർ എന്നു വിശേഷിപ്പിക്കുന്നത് സംബന്ധിച്ച വിവാദത്തിൽ നടൻ ശ്രീനിവാസന്റെ പരാമർശം കുത്തി പൊക്കി സോഷ്യൽ മീഡിയ. സാന്ദ്ര തോമസ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കൊടുത്ത കേസ് പിൻവലിക്കണമെന്ന് മമ്മൂട്ടി ആവശ്യപെട്ടന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് ശ്രീനിവാസന്റെ മെഗാസ്റ്റാർ വിവാദം വീണ്ടും ഉയർന്നു വരുന്നത്.
1987ൽ ആണ് മമ്മൂട്ടിക്ക് ആ പേര് കിട്ടിയത് എന്നാണ് ശ്രീനിവാസൻ പറയുന്നത്.1987 ൽ ദുബായിൽ സിനിമ താരങ്ങളുടെ ഒരു പ്രോഗ്രാം നടക്കുന്നു. ആങ്കർ ചെയ്യുന്ന പെൺകുട്ടി എല്ലാ എല്ലാ നടീനടന്മ്മാരെയും പേര് വിളിച്ച് ആണ് സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുന്നത്. തന്നെ സ്റ്റേജിലേക്ക് വിളിക്കാൻ സമയം ആയപ്പോൾ ആങ്കറിങ് ചെയ്യുന്ന കുട്ടിയോട് മമ്മൂട്ടി ചെവിയിൽ പറഞ്ഞു എന്നെ സ്റ്റേജിലേക്ക് വിളിക്കുമ്പോൾ പേരിന്റെ മുമ്പിൽ “മെഗാസ്റ്റാർ” എന്ന് കൂടെ ചേർത്ത് വിളിക്കണം എന്ന്.മമ്മൂട്ടിയുടെ നിർദേശം അനുസരിച്ച് ആങ്കർ പെൺകുട്ടി മമ്മൂട്ടിയെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്ന് ചേർത്ത് വിളിച്ചു. അങ്ങനെയാണ് മമ്മൂട്ടി മെഗാസ്റ്റാർ ആയത് എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. ഈ സംഭവത്തിൽ മമ്മൂട്ടി അല്പത്തരംമാണ് കാണിച്ചതെന്നും ചർച്ചകളും ഉയരുന്നുണ്ട്
എന്നാൽ ഇതിനു മറുപടിയുമായി മമ്മൂട്ടിയുടെ അടുപ്പക്കാരനായി പിന്നീട് മാറിയ യുഎഇയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ വിവാദം വന്ന നാളുകളിൽ തന്നെ രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടിയുടെ വരവ് ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് അന്ന് അങ്ങനെ തലക്കെട്ടിട്ടതും മമ്മൂട്ടിയെ മെഗാസ്റ്റാർ എന്നു വിശേഷിപ്പിച്ചതും. മമ്മൂട്ടിക്ക് മെഗാ സ്റ്റാർ വിശേഷണം ആദ്യമായി നൽകിയത് താനാണെന്നും മമ്മൂട്ടിയുടെ ദുബായ് സന്ദർശനവുമായി ബന്ധപ്പെട്ട വാർത്തയ്ക്കു നൽകിയ തലക്കെട്ടാണതെന്നുമാണ് ഐസക്ക് ജോൺ പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here