ശ്രീരാമസേന സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയതില്‍ മീഡിയ ഫാക്ടറികള്‍ക്ക് മൗനം; പ്രതികള്‍ മറ്റാരങ്കിലും ആണെങ്കില്‍ എന്താകുമെന്ന് രാജ്ദീപ് സര്‍ദേശായി

കര്‍ണാടകയില്‍ മുസ്‌ലിം പ്രധാനാധ്യാപകനെ സ്ഥലം മാറ്റാന്‍ വേണ്ടി സര്‍ക്കാര്‍ സ്‌കൂളിലെ കുടിവെള്ളത്തില്‍ ശ്രീരാമ സേന വിഷം കലര്‍ത്തിയ സംഭവത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദതക്കെതിരെ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് രാജ്ദീപ് സര്‍ദേശായി. ഈ സംഭവത്തില്‍ പ്രതികളും ഇരകളും മറ്റേതെങ്കിലും സമുദായത്തില്‍ നിന്നുള്ളവരായിരുന്നെങ്കില്‍ ഇവിടെ എല്ലാവരും കൊണ്ടാടുമായിരുന്നു എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

കര്‍ണാടകയിലെ ബെലഗാവിയിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ വാട്ടര്‍ ടാങ്കിലാണ് ശ്രീരാമസേന പ്രവര്‍ത്തകര്‍ വിഷം കലര്‍ത്തിയത്. കേസില്‍ സംഘടനയുടെ പ്രാദേശിക നേതാവടക്കം മൂന്നുപേര്‍ അറസ്റ്റിലായി. ഇത്രഹീനമായ ഒരു സംഭവം ഉണ്ടായിട്ട് മീഡിയ ഫാക്ടറികള്‍ എന്തെടുക്കുകയാണ്? ഇതില്‍ (പ്രതികളും ഇരകളും) നേരെ തിരിച്ചാണെന്ന് സങ്കല്‍പ്പിച്ചുനോക്കൂ എന്ന് രാജ്ദീപ് സര്‍ദേശായി ചോദിച്ചു. വെള്ളം കുടിച്ച 12 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷം കലര്‍ത്തിയ വിവരം പുറത്തായത്.

ALSO READ : നമ്മുടെ രാജ്യം എങ്ങോട്ടാണ്? ശ്രീരാമസേന പ്രവര്‍ത്തകര്‍ സ്‌കൂളിന്റെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി; മുസ്ലീം അധ്യാപകനെ സ്ഥലം മാറ്റാനാണീ ഹീനകൃത്യം

മുസ്ലിമായ പ്രധാനാധ്യാപകനെ പ്രതിയാക്കി അദ്ദേഹത്തിന്റെ ജനസമ്മതി തകര്‍ക്കാനും സ്ഥലം മാറ്റാനുമായാണ് പ്രതികള്‍ ഇത്രയും ക്രൂരമായ പ്രവര്‍ത്തി ചെയ്തത്. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗര്‍ പാട്ടീല്‍, നാഗനഗൗഡ പാട്ടീല്‍, കൃഷ്ണ മദാര എന്നിവരെ സവദന്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 13 വര്‍ഷത്തിലേറെയായി ഈ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്ന സുലെമാന്‍ ഗൊരിനായകയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. സാഗര്‍ പാട്ടീലാണ് ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകനെന്ന് ബെളഗാവി ജില്ല പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top