‘ഭക്തർ അയ്യപ്പനെ കാണാനാണ് വരുന്നത് വാവരെ കാണാനല്ല’; വീണ്ടും വെറുപ്പ് ചീറ്റി ശാന്താനന്ദ മഹർഷി

ശബരിമല സംരക്ഷണ സംഗമ വേദിയിൽ വാവർക്കെതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി. “തന്റെ ഭാഗത്ത് തിരുത്തൽ വേണം എന്ന് തോന്നിയാൽ തിരുത്താനുള്ള ബുദ്ധി തനിക്കുണ്ട്. സദസിലെ ആയിരങ്ങളെ കാണുമ്പോൾ വികാരം കൊണ്ട് താൻ പറഞ്ഞതല്ലെന്നും ഉറപ്പിച്ച് പറയുന്നതാണെന്നും” അദ്ദേഹം പറഞ്ഞു.
Also Read : വാവര്‍ അല്ല വാപുരന്‍; വാവർസ്വാമി തീവ്രവാദി; വിവാദ പ്രസംഗത്തിൽ പരാതിയുമായി പന്തളം കൊട്ടാര കുടുംബാംഗം
തനിക്ക് കേസിനെ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ശാന്താനന്ദ വീണ്ടും വാവർക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തി. “ശബരിമലയിൽ ഭക്തജനങ്ങൾ അയ്യപ്പനെ കാണാനാണ് വരുന്നത്. വാവരെ കാണാൻ ആരും വരുന്നില്ല. അയ്യപ്പൻ്റെ സുഹൃത്താണ് വാവർ എന്ന സങ്കൽപം പ്രചരിച്ചിരിക്കുന്നത് കൊണ്ടും വാവരെ കുറിച്ച് ആ രീതിയിലുള്ള ഒരു ധാരണ ഈ സമൂഹത്തിൽ നിലനിൽക്കുന്നത് കൊണ്ടും ആളുകൾ വാവരെ പ്രാർഥിക്കുകയാണ്. വാവര് സ്വാമിയേ എന്നല്ലേ വിളിക്കുന്നത്, വാവര് മുസ്‌ലിയാരേ, വാവര് കാക്കേ എന്നൊന്നുമല്ലല്ലോ വിളിക്കുന്നത്. സ്വാമി സങ്കൽപം തന്നെയാണ് അവർ വാവരിലും കാണുന്നത്” ശാന്താനന്ദ പറഞ്ഞു.
Also Read : വാവരെ വാപുരനെന്ന് വിളിച്ച സ്വാമിക്കെതിരെ കേസ്; ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്
വിദ്വേഷ പരാമർശത്തിനെതിരെ പന്തളം കുടുംബാംഗം തന്നെ ശാന്താനന്ദ മഹർഷിക്കെതിരെ കേസ് കൊടുക്കുകയും പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ പരാമർഷങ്ങളുമായി ശാന്താനന്ദ രംഗത്തെത്തിയിരിക്കുന്നത്. വാവർ മുസ്‌ലിം ആക്രമണകാരിയും തീവ്രവാദിയാണെന്നുമാണ് ശാന്താനന്ദ പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here