സ്റ്റാൻസ്വാമി സ്മാരക പ്രഭാഷണം എബിവിപി തടഞ്ഞു; തീവ്രവാദകേസ് പ്രതിയെ വാഴ്ത്തുന്ന പരിപാടി പാടില്ലെന്ന് നിലപാട്

ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപിയുടെ ഭീഷണിയെ തുടർന്ന് മുംബൈ സെൻ്റ് സേവ്യേഴ്സ് കോളജിൽ നടത്താനിരുന്ന ഫാദർ സ്റ്റാൻ സ്വാമി സ്മാരക പ്രഭാഷണം ഉപേക്ഷിച്ചു. ഭീമ കൊറേഗാവ് (Bhima Koregaon) കേസിൽ പ്രതിയായ വ്യക്തിയെ വാഴ്ത്താനായി നടത്തുന്ന പരിപാടി പാടില്ല എന്നാണ് എബിവിപി യുടെ നിലപാട്. കുറ്റാരോപിതനായ വ്യക്തിയുടെ പേരിൽ കോളജിൽ പ്രഭാഷണം നടത്തുന്നത് അനുവദിക്കരുതെന്ന് കാണിച്ച് എബിവിപി പ്രിൻസിപ്പലിന് കത്ത് നൽകുകയായിരുന്നു.

1869ൽ ജെസ്യൂട്ട് സന്യാസ സമൂഹം സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമായ സെൻ്റ് സേവ്യേഴ്സ് കോളജ്, 2010 മുതൽ സ്വയംഭരണ സ്ഥാപനമാണ്. കോളജിലെ ഇൻ്റർ റിലിജിയസ് ഡിപ്പാർട്ട്മെൻ്റാണ് സ്റ്റാൻസ്വാമിയുടെ പേരിൽ മെjesuitമ്മോറിയൽ ലക്ചർ നടത്താനിരുന്നത്. പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ തിയോളജി വിഭാഗം മേധാവി ഫാദർ പ്രേം സാൽക്സോയെയാണ് (Fr Prem Xalxo) ക്ഷണിച്ചിരുന്നത്. ‘കുടിയേറ്റവും അതിജീവന പരീക്ഷണങ്ങളും’ എന്ന വിഷയത്തിലാണ് ഇത്തവണ പരമ്പര നിശ്ചയിച്ചിരുന്നത്.

അനുസ്മരണ പ്രഭാഷണം നടത്തുന്നതിലെ പ്രതിഷേധം ഈ മാസം ആദ്യവാരം തന്നെ കോളജ് അധികാരികളെ എബിവിപി അറിയിച്ചിരുന്നു. ഒപ്പം മഹാരാഷ്ട്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടെണമന്ന് ആവശ്യപ്പെട് കത്തും നൽകിയിരുന്നു. ഭീമ കൊറേഗാവ് കേസിൽ യുഎപിഎ പ്രകാരം ജയിലിൽ കിടന്ന വ്യക്തിയെ മഹത്വവൽക്കരിക്കാൻ നടത്തുന്ന പരിപാടിയോട് യോജിക്കാനാവില്ലെന്ന് കാണിച്ചാണ് എബിവിപി മാനേജ്മെൻ്റിന് കത്തയച്ചത്.

ജാർഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച കത്തോലിക്കാ വൈദികൻ സ്റ്റാൻ സ്വാമിയെ 2019ലാണ് എൻഐഎ അറസ്റ്റ് ചെയ്തത്. 2017 ഡിസംബറിൽ നടന്ന മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് സ്റ്റാൻ സ്വാമിയടക്കം 15 പേരെ പിടികൂടിയത്. അദ്ദേഹത്തോടൊപ്പം നിരവധി ആക്ടിവിസ്റ്റുകളും ജയിലിലായി. യുഎപിഎ പ്രകാരം അറസ്റ്റിലായ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ 83കാരൻ സ്റ്റാൻ സ്വാമി, 2021 ജൂലൈ 5ന് ജയിലിൽ കിടന്നാണ് മരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top