‘തോളിൽ കയ്യിട്ട് നടന്നവൻ്റെ കുത്തിന് ആഴമേറും’; യൂത്ത് കോൺഗ്രസ്സിൽ പോര് രൂക്ഷം

രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിൽ തർക്കം രൂക്ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പിലാണ് രാഹുലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ അബിൻ വർക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍ രംഗത്തെത്തിയത്.
Also Read : ഇതാണോ രാഹുൽ പറഞ്ഞ വേടന്റെ മാതൃക; ഇരുവരും ഒരേ തൂവൽപക്ഷികൾ; ചർച്ചകൾ ഉയർത്തി സോഷ്യൽ മീഡിയ
അബിൻ്റെ ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ ബാഹുബലിയെ കുത്തി വീഴ്ത്തുന്ന കട്ടപ്പയുടെ ചിത്രം ഉള്ള പോസ്റ്റർ സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിലിട്ടാണ് എ ഗ്രൂപ്പ് നേതാക്കൾ പ്രതിഷേധിച്ചത്. തോളിൽ കയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറും എന്ന കുറിപ്പും ചിത്രത്തിലുണ്ട്. പ്രതികൂലിച്ചും അനുകൂലിച്ചും പാർട്ടി പ്രവർത്തകർ ഗ്രൂപ്പിൽ മെസ്സേജുകൾ അയച്ചു തുടങ്ങിയതോടെ ദേശീയ നേതൃത്വം ഇടപെട്ട് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ രാജിവച്ചതോടെ ആസ്ഥാനത്തേക്ക് വൈസ് പ്രസിഡന്റ് ആയിരുന്ന എബിൻ വർക്കി വരുമെന്ന ചർച്ചകൾ സജീവമായിരുന്നു. അതേസമയം വിഷയത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here