SV Motors SV Motors

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ മുഖ്യമന്ത്രി വിതരണം ചെയ്യും

തിരുവനന്തപുരം: 53 മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി നിരവധി പ്രതിഭകൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.

ഈ കഴിഞ്ഞ ജൂണിലാണ് 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. 54 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. പ്രദർശനത്തിനായി സമർപ്പിച്ച 154 സിനിമകളിൽ ‘നൻപകൽ നേരത്ത് മയക്കം’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ‘അറിവ്’എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണൻ മികച്ച സംവിധായകനായും ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും ‘രേഖ’ എന്ന ചിത്രത്തിന് വിൻസി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയത് മമ്മൂട്ടിയും മോഹൻലാലും ആണ്. ‘നിർമാല്യം’ എന്ന സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിയ്ക്ക് ആദ്യമായി സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top