രവാഡ ചന്ദ്രശേഖർ എത്താൻ വൈകും; പോലീസ് മേധാവിയുടെ ചുമതല എച്ച് വെങ്കിടേഷിന്

സംസ്ഥാന പൊലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ച രവാഡ ചന്ദ്രശേഖർ ചുമതല ഏല്‍ക്കാൻ വൈകും. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവാഡക്ക് കേരളത്തിലേക്ക് മടങ്ങാനുള്ള കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ഇത് ലഭിച്ച ശേഷമേ അദ്ദേഹത്തിന് ചുമതലയേല്‍ക്കാന്‍ കഴിയൂ. ഇതിന് മൂന്ന് ദിവസം വരെ എടുക്കുമെന്നാണ് വിവരം.

നിലവിലെ പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ ചുമതല എച്ച് വെങ്കിടേഷിന് നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് എച്ച് വെങ്കിടേഷ്. രവാഡ ചുമതല ഏറ്റെടുക്കുന്നതു വരെയാണ് വെങ്കിടേഷിന് ചുമതല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top