മൂന്നാം ക്ലാസുകാരനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച് രണ്ടാനച്ഛൻ; ദേഷ്യത്തിൽ ചെയ്തതെന്ന് പ്രതി

കുട്ടികൾക്കെതിരെയുള്ള വീട്ടുകാരുടെ ക്രൂരത അവസാനിക്കുന്നില്ല. ഇന്ന് കൊല്ലത്ത് രണ്ടാനച്ഛന്റെ അതിക്രമത്തിന് ഇരയായത് മൂന്നാം ക്ലാസുകാരനാണ്. ഇസ്തിരിപ്പെട്ടി കൊണ്ടാണ് കുഞ്ഞിന്റെ കാലിൽ രണ്ടാനച്ഛൻ പൊള്ളിച്ചത്. സംഭവമായി ബന്ധപ്പെട്ട് മൈനാഗപ്പള്ളി സ്വദേശിയായ കൊച്ചനിയനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വികൃതി കാണിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സംഭവിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

അതേസമയം, കഴിഞ്ഞ ദിവസം പിതാവിന്റെയും രണ്ടാനമ്മയുടെയും മർദ്ദനത്തിന് ഇരയായിയെന്ന് തുറന്നു പറഞ്ഞ പെൺകുട്ടിയെ വീണ്ടും പിതാവ് ആക്രമിക്കാൻ ശ്രമിച്ചു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പിതാവാണ് വീട്ടിലെത്തി വീണ്ടും ആക്രമിക്കാൻ ശ്രമം നടത്തിയത്.

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊടിയ പീഡനം അനുഭവിച്ചിട്ടും അച്ഛന് കടുത്ത ശിക്ഷയൊന്നും കൊടുക്കരുതെന്നാണ് കുട്ടി ആവശ്യപ്പെട്ടത്. കുട്ടി ഇപ്പോൾ മുത്തശ്ശിയുടെ സംരക്ഷണയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top