സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച് ക്ഷേമപദ്ധതികള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി തുടങ്ങി പിണറായി സര്‍ക്കാര്‍. വര്‍ദ്ധിപ്പിച്ച് ക്ഷേമപെന്‍ഷന്‍ നവംബര്‍ മുതല്‍ തന്നെ ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നടപടി തുടങ്ങിയിരുന്നു. ഇപ്പോള്‍ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരും രൂപ നല്‍കുന്ന സ്ത്രീ സുരക്ഷാ പദ്ധതിയും നടപ്പിലാക്കാന്‍ നടപടി തുടങ്ങി.
35നും 60ഉം വയസിന് ഇടയിലുള്ള പാവപ്പെട്ട സ്ത്രീകള്‍ക്കാണ് ആയിരും രൂപ പ്രതിമാസം ലഭിക്കുക. സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത സ്ത്രീകള്‍ക്കാണ് സഹായം. ട്രാന്‍സ്വുമണ്‍ ആണെങ്കിലും സഹായം ലഭിക്കും. സഹായം ലഭിക്കുന്നതിനുളള പൊതുമാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അന്ത്യോദയ അന്നയോജനയിലും (മഞ്ഞ കാര്‍ഡ്) മുന്‍ഗണനാ വിഭാഗത്തിലും (പിങ്ക് കാര്‍ഡ്) ഉള്‍പ്പെടുന്നവര്‍ക്കുമാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.

ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന, ആശമാരുടെ ഓണറേറിയം വര്‍ദ്ധന, സ്ത്രീ സുരക്ഷാ പദ്ധതി ഇങ്ങനെ നിരവധി ക്ഷേമപദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പിഎം ശ്രീ, ശബരിമല സ്വര്‍ണക്കൊള്ള അടക്കം സര്‍ക്കാരു സിപിഎമ്മും പ്രതിരോധത്തിലായ വിഷയങ്ങളെ ക്ഷേമപദ്ധതികളിലൂടെ നേരിടാനാണ് ശ്രമം നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here