ബിഗ്‌ബോസ് നിർത്താൻ ഉത്തരവ്; വൈദ്യുതി ഉടൻ വിച്ഛേദിക്കും

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കന്നഡ ബിഗ്ബോസ് നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്.

ബിഗ്‌ബോസിന്റെ സെറ്റിൽ 250 കെഎൽഡി കപ്പാസിറ്റി സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്  സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഷോയുടെ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ വേണ്ടത്ര ഡ്രെയിനേജുകൾ പോലും ഇല്ലെന്നാണ് വ്യക്തമായത്. സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് പ്രവർത്തിപ്പിച്ചിരുന്നില്ല.

മലിനജലം അതേ രീതിയിൽ പുറത്തേക്ക് ഒഴുക്കുകയായിരുന്നു. സെറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാനും നിർദേശിച്ചിട്ടുണ്ട്. ബംഗളൂരുവിൽ ബിഡാഡി ഹോബ്ലിയിൽ ജോളിവുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സിലുള്ള ബിഗ്ബോസ് സെറ്റിന് ഇതു സംബന്ധിച്ച് നോട്ടീസ് കൈമാറിയതായി കെഎസ്പിസിബി ചെയർമാൻ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top