തെരുവുനായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

കർണാടകയിലെ ചിക്കനായ്ക്കനഹള്ളിയിൽ നാലോ അഞ്ചോ പേരടങ്ങുന്ന സംഘം തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മൃഗങ്ങളോടുള്ള ക്രൂരതയുടെ ഞെട്ടിക്കുന്ന സംഭവത്തിൽ, ബെല്ലന്ദൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ചിക്കനായ്ക്കനഹള്ളിയിലെ മൈത്രിയ അപ്പാർട്ട്‌മെൻ്റ് നിവാസിയായ ദിതിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അപ്പാർട്ട്‌മെൻ്റ് നിവാസികൾ മിലി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന തെരുവ് നായയാണ് അതിക്രമത്തിന് ഇരയായത്. ഒക്ടോബർ 13-ന് രാത്രി 10:20-ഓടെ, അപ്പാർട്ട്‌മെൻ്റിനടുത്തുള്ള ലേബർ ഷെഡിന് സമീപം വെച്ച് ഒരു കൂട്ടം ആളുകൾ നായയെ ഉപദ്രവിക്കുന്നത് റോഷിനി എന്നയാൾ കണ്ടതായി പരാതിയിൽ പറയുന്നു.
Also Read : തെരുവുനായ പ്രശ്നം ഇന്ത്യക്ക് അപമാനം; സംസ്ഥാന സർക്കാറുകളെ വിമർശിച്ച് സുപ്രീം കോടതി
വിവരം ലഭിച്ചതിനെ തുടർന്ന് ദിതിപ്രിയയും മറ്റുള്ളവരും മിലിക്കായി തിരച്ചിൽ ആരംഭിച്ചു. ഒക്ടോബർ 16-ന് ദുർബലമായ നിലയിൽ കണ്ടെത്തിയ മിലിയുടെ സ്വകാര്യഭാഗങ്ങളിൽ വീക്കം ശ്രദ്ധയിൽപ്പെട്ടതോടെ ലൈംഗിക അതിക്രമം നടന്നതായി സംശയം ബലപ്പെട്ടു. തുടർന്നാണ് ദിതിപ്രിയ പോലീസിൽ പരാതി നൽകിയത്. പോലീസ് 25 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മിലിയെ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ വ്യക്തതയ്ക്കായി യോനിയിലെ സ്വാബ് സാമ്പിൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് ലഭിക്കുന്നതോടെ കേസിൻ്റെ നിർണായക വിവരങ്ങൾ പുറത്തുവരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here