തെരുവുനായ ശല്യം; മന്ത്രി എം ബി രാജേഷിനെ തിരുത്തി എൻ പ്രശാന്ത് ഐഎഎസ്; മന്ത്രിയെ ഉപദേശിക്കേണ്ടവർ എന്ത്‌ ചെയ്യുകയാണെന്ന് ചോദ്യം

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി തെരുവുനായ ശല്യം മാറിയിരിക്കുന്നു. തെരുവുനായയെ പേടിച്ച് സ്വന്തം വീട്ടിനുള്ളിൽ പോലും ഇരിക്കാൻ പറ്റാത്ത ഗുരുതരമായ സാഹചര്യത്തെ കുറിച്ച് മാധ്യമങ്ങൾ പതിവായി വാർത്തകൾ നൽകുന്നു. ഇന്നലത്തെ മലയാള മനോരമയുടെ എഡിറ്റോറിയൽ കേരളത്തിലെ തെരുവുനായ പ്രശ്നത്തെ കുറിച്ചുള്ളതായിരുന്നു.

തെരുവ് നായകളെ നിയന്ത്രിക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി എന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു എഡിറ്റോറിയൽ. ഇതിൽ പ്രതികരിച്ച് തദ്ദേശ മന്ത്രി എംപി രാജേഷ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനെ തിരുത്തിക്കൊണ്ട് എൻ പ്രശാന്ത് ഐഎഎസ് ഫെയ്സ്ബുക്കിൽ എഴുതിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിവച്ചു.

തെരുവ് നായകളെ നിയന്ത്രിക്കാൻ സംസ്ഥാന ഗവൺമെന്റിന് പരിമിതിയുണ്ടെന്നും കേന്ദ്ര ചട്ടങ്ങൾ പലപ്പോഴും തെരുവ് നായകളെ കൊല്ലുന്നതിന് വിലങ്ങുതടിയാണെന്നും ആണ് എം ബി രാജേഷിന്റെ പോസ്റ്റിന്റെ ഉള്ളടക്കം.

“ബഹു. MB Rajesh മിനിസ്റ്ററെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയം. Animal welfare എന്നത്‌ concurrent list ൽ ഉള്ള വിഷയമാണ്‌. “Prevention of cruelty to animals” is listed in the Concurrent List (Item 17)….” – ഇങ്ങനെ പറഞ്ഞ് കൊണ്ടാണ് എൻ പ്രശാന്തിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

“ഏതൊരു സംസ്ഥാന സർക്കാറിനും പ്രത്യേക സാഹചര്യങ്ങൾക്ക് അനുസരിച്ച്‌ അനുയോജ്യമായ നിയമങ്ങളും ചട്ടങ്ങൾ concurrent list ൽ ഉള്ള വിഷയത്തിൽ നിർമ്മിക്കാവുന്നതേ ഉള്ളൂ. തമിഴ്‌നാട്‌ Prevention of Cruelty to Animals (Tamil Nadu Amendment) Act, 2017 മുഖാന്തരം ജല്ലിക്കെട്ട്‌ വരെ നിയമപരമാക്കി. പല സംസ്ഥാനങ്ങളും ഗോവധം നിരോധിക്കുന്നതും ഈ അധികാരം ഉപയോഗിച്ചാണ്‌” -ഇങ്ങനെ വിശദീകരിച്ച് നിയമപരമായി തെരുവുനായ നായകളെ എങ്ങനെ സംസ്ഥാന സർക്കാരിന് ഇല്ലാതാക്കാൻ കഴിയും എന്ന കാര്യമാണ് പ്രശാന്ത് വിശദീകരിക്കുന്നത്.

തെരുവുനായ ശല്യം ആളുകളെ വല്ലാതെ വലയ്ക്കുന്ന സമയത്ത് എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്.

“കേരളത്തെ ബാധിച്ച ഇത്ര വലിയ പ്രശ്നത്തിന്‌ നിയമ നിർമ്മാണം നടത്താനും നടപടികൾ എടുക്കാനും കഴിയും എന്നത്‌ അങ്ങേയ്ക്ക്‌ ഉപദേശിക്കേണ്ടവർ എന്ത്‌ ചെയ്യുകയാണെന്ന് ചോദിക്കാതെ വയ്യ. ഇപ്പറഞ്ഞ മാർഗ്ഗങ്ങൾ ഏതെങ്കിലും ശ്രമിക്കാൻ അപേക്ഷിക്കുന്നു. കാരണം ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീടിന്റെ പരിസരത്തും തെരുവുനായ ശല്യം അസഹ്യമാണ്‌” എന്നിങ്ങനെ അപേക്ഷിച്ചാണ് എൻ പ്രശാന്ത് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top