ഓടിച്ചിട്ട് കടിക്കുമ്പോള്‍ പട്ടി രോഗബാധിതനാണോ എന്ന് നോക്കണം; ആണെങ്കില്‍ ദയാവധത്തിന് വിധേയമാക്കാം എന്ന് മന്ത്രി രാജേഷ്

സംസ്ഥാനത്ത് തെരുവുനായക്കളുടെ ആക്രമണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നടപടിയുമായി സര്‍ക്കാര്‍. രോഗബാധിതരായ നായ്ക്കളെ കണ്ടെത്തി ദയാവധത്തിന് വിധേയമാക്കാം എന്ന് തദ്ദേശമന്ത്രി എംബി രാജേഷ് പറഞ്ഞു. വെറ്ററിനറി സര്‍ജന്റെ സാക്ഷ്യപത്രത്തോടെയാകും ദയവധത്തിന് വിധേയമാക്കുക. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനം എടുത്തത്.
ഏതെങ്കിലും മൃഗത്തിന് രോഗം പടര്‍ത്താന്‍ കഴിയുന്ന തരത്തില്‍ അസുഖമുണ്ടെങ്കില്‍ ദയാവധത്തിന് വിധേയമാക്കുന്നതിന് 2023 ലെ ആനിമല്‍ ഹസ്ബന്‍ഡറി പ്രാക്ടീസ് ആന്‍ഡ് പ്രോസീജ്യര്‍ റൂളില്‍ അനുമതി നല്‍കുന്നുണ്ട്. ഇതാണ് ഉപയോഗപ്പെടുത്തുക. മാരകമായി പരിക്കേല്‍ക്കുകയോ ആരോഗ്യസ്ഥിതി ദയനീയമായ അവസ്ഥയിലാണെന്നോ വെറ്ററിനറി വിദഗ്ധന്‍ സാക്ഷ്യപ്പെടുത്തണം..
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ നിയമം ഉപയോഗിക്കാം എന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഇത് നടപ്പാക്കുന്നതിലെ സങ്കീര്‍ണ്ണതയും ചര്‍ച്ചയാകുന്നുണ്ട്. ആക്രമകാരികളായ നായ്ക്കളെ ഇത്തരത്തില്‍ ദയാവധിത്തിന് ഇരയാക്കാന്‍ കഴിയില്ല. മറിച്ച് മരണാസന്നമായവയെ കൊന്നൊടുക്കിയിട്ട് എന്ത് കാര്യം എന്നാണ് വിമര്‍ശനം ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here