തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുമ്പോൾ പട്ടികടിയേറ്റ് നടൻ; അതും നാടകമെന്ന് കരുതി കാഴ്ചക്കാർ

തെരുവുനായ ശല്യം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. അതിനെതിരെയാണ് കണ്ണൂർ സ്വദേശിയായ രാധാകൃഷ്ണൻ ബോധവൽക്കരണം നടത്തിയത്. ഏകാംഗ നാടകം അവതരിപ്പിച്ചായിരുന്നു ബോധവൽക്കരണം. എന്നാൽ നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നടനെ വേദിയിലെത്തി തെരുവുനായ ആക്രമിച്ചത്.

കണ്ണൂരിലെ വായനശാലയിൽ ആയിരുന്നു നാടകം നടത്തിയത്. ഇത് രാധാകൃഷ്ണന്റെ ഏഴാമത്തെ വേദിയായിരുന്നു. വായനശാലയുടെ വരാന്തയിലാണ് നാടകം അവതരിപ്പിച്ചത്. കുട്ടിയുടെ കാലിൽ നായ കടിക്കുന്ന ഭാഗമാണ് അദ്ദേഹം അഭിനയിച്ചത്. അതിനിടെയാണ് തെരുവുനായ വരാന്തയിൽ എത്തി നടന്റെ കാലിൽ കടിച്ചത്.

കണ്ടു നിന്നവരെല്ലാം ഇത് നാടകത്തിന്റെ ഭാഗമാണെന്നാണ് കരുതിയത്. എന്നാൽ പിന്നീട് ആണ് ശരിക്കും കടിയേറ്റതായി മനസ്സിലായത്. നാട്ടുകാർ നായയെ ഓടിക്കുകയും അദ്ദേഹത്തെ ആശുപത്രിയിലാക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top