സ്‌കൂളിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സംഭവം കൊല്ലം തേവലക്കരയിൽ

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്ന് പോകുന്ന ത്രീ ഫേസ് ലൈനിൽ നിന്നും വൈദ്യതാഘാതമേറ്റ് കുട്ടിക്ക് അപകടമുണ്ടാവുകയായിരുന്നു.
Also Read : എൽകെജി വിദ്യാർത്ഥിക്ക് ചൂരൽ കൊണ്ട് ക്രൂരമര്‍ദനം; അധ്യാപിക അറസ്റ്റിൽ
മറ്റുകുട്ടികളാരോ ആണ് ചെരുപ്പ് എറിഞ്ഞതെന്നു പറയുന്നു. ഇത് എടുക്കാൻ സൈക്കിൾ ഷെഡിന് മുകളിൽ കയറിയ കുട്ടിക്ക് ഷെഡിന് മുകളിലൂടെ പോയ ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച് സംഭവത്തിന് പിന്നിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയുണ്ടെന്ന് ആർഎസ്പി നേതാവ് ഉല്ലാസ് കോവൂർ ആരോപണം ഉന്നയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here