മൊബൈൽ ഫോൺ നൽകിയില്ല ; എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലവടി പഞ്ചായത്തിലെ മോഹൻലാലിന്റെയും അനിതയുടെയും മകൻ ആദിത്യനാണ് മരിച്ചത്. മാന്നാർ നായർ സമാജം സ്കൂളിലെ വിദ്യാർത്ഥിയാണ്.

ഗെയിം കളിക്കാൻ മൊബൈൽ ഫോൺ ചോദിച്ചെങ്കിലും അമ്മ നൽകിയില്ല. കുട്ടിയുമായി വഴക്കിടുകയും ചെയ്തു. ഇതോടെയാണ് കുട്ടി പിണങ്ങി മുറിക്കകത്ത് കയറി വാതിൽ അടിച്ചത്. മുറി തുറക്കാതെ വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം  മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top