ടീച്ചർ ശകാരിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി തൂങ്ങി മരിച്ചു; നാട്ടുകാർ ടീച്ചറെ മർദിച്ചു

മഹാരാഷ്ട്രയിലെ അമരാവതിയിൽ ടീച്ചർ ശകാരിച്ചതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. ജയ് ബജ്‌രംഗ് വിദ്യാലയത്തിലെ വിദ്യാർത്ഥിയായ വിവേക് മഹാദേവ് റാവൂത്താണ് മരണപ്പെട്ടത്. തന്നെ വഴക്കുപറയുകയും മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത ടീച്ചറാണ് മരണത്തിനു കാരണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ക്ലാസ്സിൽ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം നൽകാൻ കഴിയാത്തതിന് ടീച്ചർ വിവേകിനെ വഴക്കു പറഞ്ഞിരുന്നു. ഇത് പറഞ്ഞു കൂട്ടുകാർ വിവേകിനെ കളിയാക്കിയിരുന്നു. ടീച്ചർ ദേഷ്യപ്പെടുകയും വിവേകിന്റെ മാതാപിതാക്കളോട് പരാതി പറയുമെന്നും താക്കീത് ചെയ്തുവെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയുന്നത്. നീ പഠിക്കുന്നില്ലെന്ന് ഞാൻ മാതാപിതാക്കളോട് പറയുമെന്ന് ടീച്ചർ പറഞ്ഞതായാണ് റിപ്പോർട്ട്. ഇതിൽ അപമാനിതനായ വിവേക് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

“ഞാൻ തൂങ്ങിമരിക്കുന്നു. കാരണം സൂര്യവംശി ടീച്ചർ എന്നെ വഴക്കുപറഞ്ഞു, തന്റെ മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു” എന്നാണ് ആത്മഹത്യാക്കുറിപ്പിൽ വിവേക് കുറിച്ചത്. വിദ്യാർത്ഥിയുടെ മരണശേഷം കൂട്ടമായെത്തി നാട്ടുകാർ ടീച്ചറെ മർദിച്ചു. അധ്യാപകൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ടീച്ചറിനെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top