സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ വിടവാങ്ങി; മരണം ഹൃദയാഘാതത്തെ തുടർന്ന്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. മലയാളത്തിന് പുറമെ തമിഴ് ,തെലുങ്ക്, കന്നട സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

മുതിർന്ന സംവിധായകരായ ഫാസിൽ, സിദ്ധിഖ്, സിബി മലയിൽ കൂടാതെ നിരവധി പുതുമുഖ സംവിധായകരുടെ ചിത്രങ്ങളിലും സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഫ്രണ്ട്സ്, കൈ എത്തും ദൂരത്ത്, മൈ ഡിയർ കരടി, അമൃതം, ബോഡി ഗാർഡ് എന്നിവയാണ് അദ്ദേഹം സംഘട്ടന സംവിധാനം നിർവഹിച്ച മലയാള ചിത്രങ്ങൾ. സംസ്കാരം മലേഷ്യയിൽ നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top