സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണം; നരേന്ദ്രമോദിയോട് അഭ്യർത്ഥനയുമായി മകൾ അനിത ബോസ് ഫാഫ്

നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനത്തിനിടെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി മകൾ അനിത ബോസ് ഫാഫ്. 1945 ഓഗസ്റ്റ് 18 ന് ഇന്നത്തെ തായ്‌വാനിൽ ഒരു ജാപ്പനീസ് സൈനിക വിമാനാപകടത്തിൽ മരിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിലെ റെങ്കോജിയിലെ ഒരു ബുദ്ധക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.
Also Read : ബീഹാർ റാലിക്കിടെ പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ചയാൾ അറസ്റ്റിൽ; രാഹുൽ മാപ്പ് പറയണമെന്ന് നേതാക്കൾ
അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച നിരവധി ദേശീയ, അന്തർദേശീയ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിൽ അപകടത്തിൽ അദ്ദേഹത്തിന് ഉണ്ടായ ഗുരുതരമായ പൊള്ളലേറ്റതിനെത്തുടർന്ന് ഇപ്പോഴത്തെ തായ്‌വാനിലെ തായ്‌ഹോക്കുവിലുള്ള ജാപ്പനീസ് സൈനിക വ്യോമതാവളത്തിലെ ഒരു ആശുപത്രിയിൽ അദ്ദേഹം മരിച്ചുവെന്ന് സ്ഥിരീകരിച്ചിരുന്നു.
Also Read : പങ്കാളിത്ത പെന്‍ഷന്‍ : സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു; തലയില്‍ മുണ്ടിട്ട് നാടുവിടാനൊരുങ്ങി എന്‍ജിഒ യൂണിയന്‍
നേതാജിയുടെ ഏക മകളായ അനിത കഴിഞ്ഞ ദിവസം എൻഡിടിവിയോട് സംസാരിക്കുന്നതിനിടെയാണ് പ്രധാന മന്ത്രിയോട് നേരിട്ട് സംസാരിക്കാൻ സാധിച്ചാൽ പിതാവിന്റെ ഭൗതികാവശിഷ്ടങ്ങൾ തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുമെന്ന് പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here