കേരളത്തിൽ ആത്മഹത്യ ചെയ്യുന്നതിൽ 79 ശതമാനവും പുരുഷന്മാർ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ഓരോ വർഷവും കേരളത്തിലെ ആത്മഹത്യ നിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തിരക്കുപിടിച്ച ജീവിതവും സ്‌ട്രസ്സും തന്നെയാണ് അതിന് കാരണം. പുതിയ പഠനങ്ങൾ അനുസരിച്ച്, കേരളത്തിൽ ആത്മഹത്യ ചെയ്യുന്നതിൽ 79 ശതമാനവും പുരുഷന്മാരാണ്. അതിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിൽ നിന്നുള്ളവർ. ആകെ ആത്മഹത്യകളുടെ 41% തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ തെക്കൻ ജില്ലകളിലാണ്. കേരളത്തിലെ ആത്മഹത്യ നിരക്ക് സംബന്ധിച്ച് എറണാകുളം ജില്ലയിലെ എക്കണോമിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2020 മുതല്‍ 2023വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്.

Also Read : മക്കളുമൊത്ത് പുഴയിൽ ജീവനൊടുക്കിയ അഡ്വ ജിസ്മോളുടെ നിർണായക ഇടപെടൽ ഓർത്തെടുത്ത് അഭിഭാഷകർ; ഭ്രാന്തിയാക്കി പൂട്ടിയിട്ട സ്ത്രീയെ രക്ഷിച്ചത് സാഹസികമായി

ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരിൽ ഭൂരിഭാഗവും 45-നും 60-നും ഇടയിൽ പ്രായമുള്ളവരാണെന്ന് പഠനങ്ങൾ പറയുന്നു. ഈ പ്രായത്തിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ വർദ്ധിക്കാനും കുടുംബപരമായ സമ്മർദ്ദങ്ങൾ കൂടുകയും ചെയ്യുന്നു. കുടുംബത്തിൻ്റെ ഭാരം ഏറ്റെടുക്കേണ്ടി വരുന്നതും സാമ്പത്തിക ഉത്തരവാദിത്തങ്ങളും പുരുഷന്മാരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. മറ്റൊന്ന് സാമ്പത്തിക ബാധ്യതകളാണ്. അതിനിടയിൽ പിടിച്ചുനിൽക്കാൻ കരുത്തില്ലാത്തവർ ജീവിതം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

Also Read : ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയോട് കൊടും ക്രൂരത; സുഹൃത്ത് അനൂപ് ബലാൽസംഗത്തിന് ശ്രമിച്ചെന്നും കുറ്റപത്രം

തൊഴില്‍രഹിതരെ അപേക്ഷിച്ച് തൊഴിലുള്ളവര്‍ക്കിടയിലാണ് ആത്മഹത്യ കൂടുതലായി സംഭവിക്കുന്നത്. ഇക്കൂട്ടത്തില്‍ ദിവസവേതനാക്കാര്‍ക്കിടയിലും സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴില്‍ എടുക്കുന്നവര്‍ക്കിടയിലുമാണ് കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തോടനുബന്ധിച്ച് കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ മുപ്പതിന് പുറത്തിറക്കും.

Also Read : സർക്കാർ അനാസ്ഥയിൽ ജീവനൊടുക്കിയ ഗിരിയുടെ വിഷയത്തിൽ ഇടപെട്ട് ഡിഎംകെ; പി വി അൻവർ പിന്തുണ അറിയിച്ചു

സമ്മർദ്ദങ്ങളെ ലഘൂകരിക്കാൻ വേണ്ടി പലരും ലഹരിവസ്തുക്കളെ ആശ്രയിക്കുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ കൂടുതൽ വഷളാക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന ജീവിതങ്ങളുമായി സ്വന്തം ജീവിതം താരതമ്യം ചെയ്യുകയും തങ്ങൾ പരാജയമാണെന്ന തോന്നലുകൾ പലരിലും ഉണ്ടാവുകയും ചെയ്യുന്നു. ആളുകൾക്കിടയിലെ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനായി നിരവധി പദ്ധതികൾ ഗവൺമെന്റ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും പ്രതീക്ഷയുടെ ഒരു കിരണം നമുക്കു മുൻപിൽ ഉണ്ടാകും, പലപ്പോഴും അത് കാണാൻ നമുക്ക് കഴിയുന്നില്ല എന്നേയുള്ളു. പ്രത്യാശയുടെ ആ കിരണങ്ങൾ വീണ്ടെടുക്കാൻ പലപ്പോഴും മറ്റുള്ളവരുടെ സഹായം നമുക്ക് വേണ്ടി വന്നേക്കും. കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന സൗജന്യ ടെലികോളിംഗ് സേവനമായ ദിശയിൽ അത്തരത്തിലുള്ള സേവനങ്ങൾ ലഭ്യമാണ്.

ജീവിതം കൈവിട്ടു പോവുകയാണ് എന്ന തോന്നൽ ഉണ്ടാവുകയാണെങ്കിൽ ദിശയിലേക്ക് വിളിക്കാവുന്നതാണ്, ദിശ ഹെൽപ് ലൈൻ നമ്പർ : 1056.

മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരോ ആത്മഹത്യാപ്രവണത അനുഭവിക്കുന്നവരോ ആയ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ, ദയവായി സഹായം നൽകുക. വ്യക്തികൾക്കും കുടുംബങ്ങൾക്കും വൈകാരിക പിന്തുണ നൽകാൻ കഴിയുന്ന ആത്മഹത്യാ പ്രതിരോധ സംഘടനകളുടെ ചില ഹെൽപ്പ് ലൈൻ നമ്പറുകൾ ഇതാ.   

കേരള
മൈത്രി: 0484 2540530
ചൈത്രം: 0484 2361161
രണ്ടും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top