ആഗോള അയ്യപ്പ സംഗമം; പിന്തുണ ഉപാധികളോടെ; ആചാര ലംഘനം പാടില്ലെന്ന് എൻ എസ് എസ്

ആഗോള അയ്യപ്പ സംഗമത്തിനുള്ള എൻ എസ് എസ് പിന്തുണ ഉപാധികളോടെയെന്ന് വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വാർത്താ കുറിപ്പ്. നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെ ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടത്താനാണ് അയ്യപ്പ സംഗമം ഉദ്ദേശിക്കുന്നതെങ്കിൽ നല്ലതെന്നും ഇതിനുവേണ്ടി രൂപീകരിക്കപ്പെടുന്ന സമിതി രാഷ്ട്രീയത്തിനതീതമായി ഭക്തന്മാരെ ഉൾപ്പെടുന്നതായിരിക്കണമെന്നും പത്രക്കുറിപ്പിലൂടെ എൻ എസ് എസ് അറിയിച്ചു.
Also Read : ജപ്പാന് ശേഷം മോദി ചൈനയിലേക്ക്; അമേരിക്കൻ താരിഫിന് പിന്നാലെ ഏഷ്യൻ ഐക്യം ശക്തമാകുന്നു
വിഷയത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ നിലപാടുകളെ വിമർശിച്ചു കൊണ്ടും അല്ലാതെയും നിരവധി അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം എന്നാണ് എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ വിശദീകരണം.
സർക്കാരിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് അടുത്ത മാസം 20ന് പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തുവന്നിരുന്നു. ഇലക്ഷൻ ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന പരിപാടിയായി അയ്യപ്പ സംഘത്തെ പലരും ചിത്രീകരിച്ചെങ്കിലും എൻ എസ് എസിന്റെ പിന്തുണ സർക്കാരിന് വലിയ ആശ്വാസമാകുന്നതായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here