വേനല്‍ കടുത്തതോടെ സോഡ കച്ചവടം കൊഴുക്കുന്നു; കിന്‍ലിക്ക് 1500 കോടിയുടെ വിറ്റുവരവ്

ചൂട് കൂടുന്തോറും സോഡ കച്ചവടം പൊടിപൊടിക്കുന്നു. ഒരേ സമയം ദാഹമകറ്റാനും പൂസാകാനും ഇന്ത്യാക്കാര്‍ ഉപയോഗിക്കുന്നതാണ് സോഡാ വാട്ടര്‍. കൊക്ക കോള കമ്പിനിയിയുടെ കിന്‍ലി സോഡ കഴിഞ്ഞ വര്‍ഷം 1500 കോടി രൂപയുടെ കച്ചവടമാണ് രാജ്യത്ത് നടത്തിയത്. രണ്ട് പതിറ്റാണ്ടായി കൊക്ക കോള കമ്പിനി രാജ്യത്ത് ആര്‍ജിച്ച വിശ്വാസ്യതയും വിപണന ശൃംഖലയുമാണ് നേട്ടത്തിന് കാരണം.
വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും അഹസനീയമാം വിധം ചൂട് കൂടുന്ന സാഹചര്യത്തില്‍ നാരങ്ങ – സോഡ വെള്ളം കുടിച്ച് ദാഹമകറ്റുന്നത് പതിവാണ്. തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വരെ കിന്‍ലി സോഡ ഉപയോഗിക്കുന്നതാണ് ബിസിനസ് വിപുലപ്പെടാന്‍ ഇടയായതെന്ന് വിലയിരുത്തപ്പെടുന്നു. 14 ലക്ഷം ഇടത്തരം ഔട്ട് ലെറ്റുകള്‍ വഴി കിന്‍ലി സോഡ വിറ്റുപോകുന്നുണ്ട്. മറ്റൊരു ബ്രാന്‍ഡിനും കൈവരിക്കാനാവാത്ത നേട്ടമാണ് ഈ മള്‍ട്ടി നാഷണല്‍ ബ്രാന്‍ഡ് സോഡ കൈവരിച്ചത്.
കിന്‍ലിക്കു പുറമെ കൊക്ക കോളയുടെ 10 ലധികം വിവിധ പാനീയങ്ങളാണ് 40 ലക്ഷത്തിലധികം ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here