ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റത്തിന് ശക്തി പകരാൻ ഗൂഗിൾ; ഇന്ത്യ ലോകത്തെ എഐ ശക്തിയാക്കും: സുന്ദർ പിച്ചൈ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ എഐ ഹബ്ബുകൾക്കായി 1.25 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ. നിക്ഷേപം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും ഇന്ത്യ ലോകത്തെ എഐ ശക്തിയാകുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് യു എസ് ടെക് ഭീമന്റെ ഈ സുപ്രധാന പ്രഖ്യാപനം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് എ ഐ ഹബ്ബ് സ്ഥാപിക്കുക.

ഇതോടെ ഗൂഗിളിൻ്റെ രണ്ടാമത്തെ ഏറ്റവും വലിയ എഐ ഹബ്ബും ഡാറ്റാ സെൻ്ററും ഇന്ത്യയിൽ നിലവിൽ വരും. ഗൂഗിളിൻ്റെ ഈ ഭീമൻ നിക്ഷേപം രാജ്യത്തിന്റെ സാങ്കേതികവിദ്യാ മേഖലയുടെ ഭാവിക്ക് പുതിയ ദിശാബോധം നൽകുമെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ ഡാറ്റാ സെൻ്റർ എഐ സംവിധാനങ്ങളുടെ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കും. ഇന്ത്യയുടെ വലിയ ഡാറ്റാ ശേഖരം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ ഇത് അവസരമൊരുക്കും.

Also Read : ഉത്തരവ് ഇറക്കാൻ ‘എഐ’ വേണ്ട; കർശന നിർദ്ദേശവുമായി ഹൈക്കോടതി; ഇന്ത്യയിൽ ഇതാദ്യം

എ ഐ ഹബ്ബ് വരുന്നതോടെ അത്യാധുനിക സാങ്കേതികവിദ്യാ രംഗത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. എഞ്ചിനീയർമാർക്കും ഗവേഷകർക്കും വലിയ സാധ്യതകളാണ് തുറന്നു കിട്ടുന്നത്. എഐ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഗൂഗിളിൻ്റെ സാങ്കേതികവിദ്യാ വലിയ സഹായമാകും. അമേരിക്കയ്ക്കു പുറത്ത് ഇത്രയും വലിയൊരു എഐ താവളം സ്ഥാപിക്കുന്നതിലൂടെ, ആഗോള എഐ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടും.

ആന്ധ്രാപ്രദേശ് സർക്കാരുമായി കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ വന്ന ഈ പ്രഖ്യാപനം, ഡിജിറ്റൽ ഇന്ത്യ ലക്ഷ്യങ്ങൾക്ക് ശക്തി പകരുന്നതും, ഭാവിയിൽ രാജ്യം സാങ്കേതികവിദ്യാ ലോകത്തെ ഒരു പ്രധാന ശക്തിയായി മാറുമെന്നതിൻ്റെയും സൂചനയുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top