കെപിസിസി പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കാന്‍ സണ്ണി ജോസഫ്; പുനസംഘടനയും ഉടന്‍

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 9.30ന് ലളിതമായ ചടങ്ങില്‍ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം. കെ സുധാകരന്‍, വിഡി സതീശന്‍ തുടങ്ങി സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം ഇന്നത്തെ ചടങ്ങിന് എത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഒരു കെപിസിസി പ്രസിഡന്റ് വരുന്നത്. വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ച എപി അനില്‍ കുമാര്‍, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരും ഇന്ന് ചുമതലയേല്‍ക്കുന്നുണ്ട്.

ഡല്‍ഹിയില്‍ എത്തി പ്രധാന നേതാക്കളെയെല്ലാം സണ്ണി ജോസഫ് കണ്ടിരുന്നു. പുനസംഘടനാ സംബന്ധിച്ചും ധാരണയായിട്ടുണ്ട്. നിര്‍ജീവമായ അവസ്ഥയിലുള്ള കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണിയാണ് സണ്ണി ജോസഫ് ലക്ഷ്യമിടുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി എം ലിജു അടക്കം ഭൂരിഭാഗം ഭാരവാഹികളേയും മാറ്റാനാണ് ധാരണ. ഡിസിസി പ്രസിഡന്റുമാരിലും മാറ്റം ഉണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top