സര്‍ക്കാര്‍ അനാസ്ഥ മൂലം വീട്ടമ്മ മരിച്ചത് കെആര്‍ മീര അറിഞ്ഞില്ലേ? കാപട്യക്കാരായ സെലക്ടീവ് പ്രതികരണക്കാരെ വലിച്ചുകീറി ‘സുപ്രഭാതം’

കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കംചെന്ന കെട്ടിടം ഇടിഞ്ഞവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ മൗനം പൂണ്ടിരിക്കുന്ന സാംസ്‌കാരിക നായകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. എല്‍ഡിഎഫിനു വേണ്ടി സെലക്ടീവ് പ്രതികരണങ്ങള്‍ നടത്തുന്ന ഇത്തരം നായകര്‍ കോട്ടയം സംഭവത്തെക്കുറിച്ച് മിണ്ടാതെ നടക്കുകയാണ്.
ഒരു വീട്ടമ്മ ചതഞ്ഞരഞ്ഞ് മരിച്ചിട്ടു പോലും കോട്ടയത്തെ സ്ഥിരം താമസക്കാരി കൂടിയായ എഴുത്തുകാരി കെആര്‍ മീര സര്‍ക്കാര്‍ അനാസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരിക്കുന്ന സര്‍ഗാത്മക ലുബ്ധതയെ രൂക്ഷമായി മുഖപ്രസംഗത്തില്‍ സുപ്രഭാതം വിമര്‍ശിക്കുന്നുണ്ട്. ‘ആടി ഉലയുകയാണ് സര്‍, ആരോഗ്യകേരളം’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു കാലത്ത് ഇടത് സ്ഥാനാര്‍ത്ഥിക്കായി സംഘടിതമായി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് സാംസ്‌കാരിക നായകര്‍ രംഗത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ അനാസ്ഥ മൂലം ആശുപത്രി കെട്ടിടം തകര്‍ന്ന് പാവപ്പെട്ട ഒരു സ്ത്രീ കൊല്ലപ്പെട്ടമ്പോള്‍ അതിനെതിരെ വാ തുറക്കാതിരിക്കുന്ന ബുദ്ധിജീവികളുടെ കാപട്യമാണ് സുപ്രഭാതം പൊളിച്ചടുക്കുന്നത്.

“കോട്ടയം സംഭവത്തോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സാമൂഹിക വിഷയങ്ങളില്‍ നമ്മുടെ സാംസ്‌കാരിക നായകരുടെ സെലക്ടീവ് പ്രതികരണങ്ങളാണ് അത്. രണ്ടാഴ്ചമുമ്പ് നടന്ന നിലമ്പൂര്‍ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍ക്കു വോട്ടഭ്യര്‍ഥിച്ച് എഴുത്തുകാരും സിനിമാപ്രവര്‍ത്തകരുമൊക്കെ രംഗത്ത് എത്തിയിരുന്നു. അക്കൂട്ടത്തില്‍ എം സ്വരാജിനുവേണ്ടി നിലമ്പൂരിലും സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നയിച്ചവരില്‍ എഴുത്തുകാരി കെ.ആര്‍ മീരയും ഉണ്ടായിരുന്നു. കുറേക്കാലമായി കോട്ടയത്താണ് മീര താമസിക്കുന്നത്. സ്വന്തം ജില്ലയില്‍ ഒരു പാവം വീട്ടമ്മ ആശുപത്രി കെട്ടിടത്തിനുള്ളില്‍ ചതഞ്ഞരഞ്ഞു മരിച്ചിട്ടും, സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതികരിക്കാനോ അനുതാപം തുടിക്കുന്നൊരു വാക്കുരിയാടാനോ മീരയെപ്പോലെ ഉള്ളവര്‍ക്ക് എന്തുകൊണ്ട് സര്‍ഗാത്മക ലുബ്ധ് വന്നു! തെരഞ്ഞെടുപ്പു കാലത്തു മാത്രം വിരുന്നെത്തി, രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങള്‍ വലിയവായില്‍ പറയുന്നത് മാത്രമല്ല സാംസ്‌കാരിക പ്രവര്‍ത്തനമെന്ന് നമ്മുടെ എഴുത്തുകാരിലും ബുദ്ധിജീവി സമൂഹമെന്ന് സ്വയം പുകഴ്ത്തുന്നവരിലും ചിലര്‍ എന്നാണ് തിരിച്ചറിയുക”, എന്നാണ് സുപ്രഭാതം എഡിറ്റോറിയൽ ഉന്നയിക്കുന്ന ചോദ്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here