രാജ്യത്തെ കോടതികളിൽ വനിതാ ജഡ്ജിമാർ കുറവ്; അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ

ഉന്നത ജുഡീഷ്യറിയിലെ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ. 2021 മുതൽ സുപ്രീം കോടതിയിലേക്ക് ഒരു വനിതാ ജഡ്ജിയെ നിയമിച്ചിട്ടില്ലെന്നും നിലവിൽ സുപ്രീം കോടതിയിൽ ഒരു സ്ത്രീ മാത്രമേ ഉള്ളൂവെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ ഏകദേശം 1,100 ഹൈക്കോടതി ജഡ്ജി തസ്തികകളിൽ 670 എണ്ണവും പുരുഷന്മാരാണ്. 103 എണ്ണത്തിൽ മാത്രമാണ് സ്ത്രീകൾ ഉള്ളത്.
Also Read : സ്വപ്ന സുരേഷ് വീണ്ടും CPMന് തലവേദനയാകുമോ? പരാതിയുമായി കോൺഗ്രസ് നേതാവ്
ഓഗസ്റ്റ് 30-ന് പുറത്തിറക്കിയ ഒരു പ്രമേയത്തിൽ, ഉത്തരാഖണ്ഡ്, ത്രിപുര, മേഘാലയ, മണിപ്പൂർ എന്നിവയുൾപ്പെടെ നിരവധി ഹൈക്കോടതികളിൽ നിലവിൽ വനിതാ ജഡ്ജിമാരില്ലെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടിയത്. സുപ്രീം കോടതിയിലേക്കുള്ള സമീപകാല നിയമനങ്ങളിൽ, ബാറിൽ നിന്നോ ബെഞ്ചിൽ നിന്നോ ഒരു സ്ത്രീയെയും സ്ഥാനക്കയറ്റം നൽകിയിട്ടില്ലെന്നും അസോസിയേഷൻ നിരാശയും രേഖപ്പെടുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here