ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിക്കാന്‍ ശ്രമം; സനാതന ധര്‍മ്മത്തിന് എതിരെ പ്രവര്‍ത്തിക്കുന്നു എന്ന് അഭിഭാഷകൻ

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്ക്ക് നേരെ അതിക്രമ ശ്രമം. ചീഫ് ജസ്റ്റിസിനു നേരെ ഒരു അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ചു. കോടതി മുറിക്കുള്ളിലായിരുന്നു അതിക്രമശ്രമം നടന്നത്. സനാതന ധര്‍മ്മത്തിന് എതിരായി പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ അഭിഭാഷകനെ വേഗത്തില്‍ പുറത്തിറക്കി.

രാവിലെ കോടതി ചേര്‍ന്ന ഉടനെ ആയിരുന്നു സംഭവം. ഇന്നത്തെ കേസ് നടപടികള്‍ പരാമര്‍ശിക്കുന്നതിന് ഇടയിലാണ് മുദ്രാവാക്യം വിളിയുമായി അഭിഭാഷകന്‍ രംഗത്ത് എത്തിയത്. സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ല എന്ന മുദ്രാവാക്യമാണ് ഇയാള്‍ ഉയര്‍ത്തിയത്. ഇതോടെ കുറച്ച് നേരം കോടതി നടപടികള്‍ തടസ്സപ്പെട്ടു.

എന്നാല്‍ പ്രതിഷേധത്തേയും അതിക്രമ ശ്രമത്തേയും ശാന്തതയോടെയാണ് ചീഫ് ജസ്റ്റിസ് നേരിട്ടത്. കോടതി നടപടികള്‍ തുടരാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങളില്‍ ശ്രദ്ധതിരിയരുത് എന്ന് അഭിഭാഷകരോട് ആവശ്യപ്പെടുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top