സിപിഎമ്മിന് നോട്ടീസയച്ച് സുപ്രീം കോടതി; എകെജി സെന്റർ ഇരിക്കുന്ന ഭൂമി ലേലം ചെയ്തത് തങ്ങളുടെ അറിവോടെയല്ലെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ

പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമിയെ സംബന്ധിച്ച തര്‍ക്കത്തില്‍ സിപിഎമ്മിന് നോട്ടീസയച്ച് സുപ്രീം കോടതി. പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലത്തെ സംബന്ധിച്ചാണ് തര്‍ക്കം. ഭൂമിയുടെ ആദ്യ ഉടമ പോത്തന്‍ കുടുംബാംഗങ്ങള്‍ ആയിരുന്നു. അവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം ജപ്തി നടപടികളിലേക്ക് കടന്നു. പിന്നീട് ഭൂമി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായ ഇന്ദുവും സുഹൃത്തും ചേര്‍ന്ന് വാങ്ങുകയായിരുന്നു.

Also Read : ബിജെപിയിൽ സുരേഷ് ഗോപിക്കെതിരെ പടയൊരുക്കം; രാഷ്ട്രീയ പക്വത കാണിക്കണം; പി ആർ ഏജൻസികളുടെ വാക്ക് കേൾക്കരുത്

ഭൂമി തങ്ങളുടെ കൈവശം ഉണ്ടായിരുന്ന സമയത്ത് തിരുവനന്തപുരത്തെ കോടതി ഈ വസ്തു ലേലം ചെയ്തുവെന്നാണ് ഇന്ദു സുപ്രീം കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. പോത്തന്‍ കുടുംബം വരുത്തിയ വായ്പ കുടിശ്ശിക തിരിച്ചെടുക്കാനായിരുന്നു ലേലം നടത്തിയത്. ജസ്റ്റിസ്മാരായ മന്‍മോഹന്‍ , അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സിപിഎമ്മിനോട് സുപ്രീം കോടതി ആവശ്യപെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top