അതിസമ്പന്നന്‍ ജസ്റ്റിസ് കെവി വിശ്വനാഥന്‍; 120 കോടിയുടെ നിക്ഷേപം; സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീം കോടതി. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതും ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് സുപ്രീം കോടതി പ്രസ്താവനയില്‍ വിശദീകരിച്ചിരിക്കുന്നത്.

പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജസ്റ്റിസ് കെവി വിശ്വനാഥനാണ് ഏറ്റവും കൂടുതല്‍ സ്വത്ത്. മുതിര്‍ന്ന അഭിഭാഷകനായിരുന്ന വിശ്വനാഥന്
120.96 കോടി രൂപയുടെ നിക്ഷേപമുണ്ട്. പത്തു വര്‍ഷത്തില്‍ 91 കോടി രൂപ നികുതിയും അടച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്.

ഏപ്രില്‍ ഒന്നിലെ ഫുള്‍ കോര്‍ട്ട് തീരുമാനപ്രകാരമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതുകൂടാകെ 2022 നവംബര്‍ ഒമ്പതു മുതല്‍ 2025 മേയ് അഞ്ചുവരെ സുപ്രീംകോടതി കൊളീജിയം നിയമന ശുപാര്‍ശ അംഗീകരിച്ച ജഡ്ജിമാരുടെ നിയമന വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top