ആരവല്ലി കുന്നുകളെ ഇല്ലാതാക്കരുത്; പുതിയ നിർവ്വചനത്തിന് സുപ്രീം കോടതിയുടെ പൂട്ട്

ആരവല്ലി മലനിരകളുടെ ശാസ്ത്രീയമായ നിർവ്വചനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നവംബർ 20-ലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ആരവല്ലി നിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിർവ്വചനത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി കേന്ദ്ര സർക്കാരിന് കത്തയച്ചു.

നവംബർ 20-ലെ ഉത്തരവ് അടുത്ത വാദം കേൾക്കുന്നത് വരെ നടപ്പിലാക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് അടുത്ത വർഷം ജനുവരി 21-ന് വീണ്ടും പരിഗണിക്കും. ആരവല്ലി മലനിരകളുടെ ഉയരം 100 മീറ്ററായി നിശ്ചയിച്ച പുതിയ നിർവ്വചനം ഈ മലനിരകളുടെ 90 ശതമാനത്തോളം നിയമപരമായ സംരക്ഷണത്തിന് പുറത്താക്കുമെന്ന വിമർശനം കോടതി പരിശോധിച്ചു. 100 മീറ്ററിൽ താഴെയുള്ള കുന്നുകൾക്ക് സംരക്ഷണമില്ലാതാകുന്നത് വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Also Read : ആരവല്ലി മലനിരകളുടെ നിർവചനം മാറ്റി സുപ്രീം കോടതി; വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

പുതിയ നിർവ്വചനം മൂലം ഖനനം അനുവദനീയമായ മേഖലകൾ അമിതമായി വർദ്ധിക്കുമോ എന്ന് പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു. ഈ വിഷയത്തിൽ പഠനം നടത്താൻ ഉന്നതതല വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ കോടതി ആലോചിക്കുന്നുണ്ട്. ആരവല്ലി നിരകളിലെ ഖനനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് പൊതുജനങ്ങളുടെയും വിവിധ സ്റ്റേക്ക് ഹോൾഡർമാരുടെയും അഭിപ്രായങ്ങൾ തേടണമെന്ന് കോടതി നിർദ്ദേശിച്ചു.

ആരവല്ലി മലനിരകളുടെ വ്യാപ്തി കുറയ്ക്കുന്ന രീതിയിലുള്ള പുതിയ നിർവ്വചനം ഖനന മാഫിയയെ സഹായിക്കാനാണെന്നാരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തുടനീളം നടന്നുവരുന്നത്. ഹരിയാന, രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ മലനിരകൾ വടക്കേ ഇന്ത്യയുടെ ശ്വാസകോശം എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് നൽകിയിരുന്ന നിയമപരമായ പരിരക്ഷ കുറഞ്ഞാൽ താർ മരുഭൂമി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നും കുടിവെള്ള സ്രോതസ്സുകൾ നശിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പരിസ്ഥിതി പ്രവർത്തകരും ഈ പുതിയ നിർവ്വചനത്തിനെതിരെ വലിയ പോരാട്ടത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി സ്വമേധയാ വിഷയത്തിൽ ഇടപെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top