തെരുവുനായ പ്രശ്നം ഇന്ത്യക്ക് അപമാനം; സംസ്ഥാന സർക്കാറുകളെ വിമർശിച്ച് സുപ്രീം കോടതി

തെരുവുനായ്ക്കളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. നായകളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെതിരെ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

Also Read : ഒറ്റ തെരുവുനായയെയും രാജ്യതലസ്ഥാനത്ത് ഒരിടത്തും കാണരുത്; കർശന ഇടപെടലുമായി സുപ്രീംകോടതി

തെരുവുനായ ആക്രമണങ്ങൾ വിദേശരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെ അന്തസ്സിന് വലിയ ക്ഷതമേൽപ്പിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. തെരുവുനായ വിഷയത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പശ്ചിമബംഗാളും തെലങ്കാനയും ഡൽഹി മുൻസിപ്പാലിറ്റിയും മാത്രമാണ് കോടതിയുടെ നിർദ്ദേശമനുസരിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

കോടതി ഉത്തരവ് അവഗണിച്ച സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നവംബർ 3ന് നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതി കർശന നിർദ്ദേശം നൽകി. തെരുവുകളിൽ നിന്ന് പിടികൂടുന്ന നായകളെ വന്ധ്യംകരണം നടത്തി തിരികെ വിടണമെന്നാണ് മൂന്നംഗ ബെഞ്ചിന്റെ നിലവിലെ ഉത്തരവ്. എന്നാൽ, പേ വിഷബാധ ബാധയുള്ളവയെ ഒരു കാരണവശാലും പുറത്തുവിടരുത് എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top