‘കേരളത്തിൽ എയിംസ് വരും… മറ്റേ മോനേ’; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തിൽ

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്നതിനിടെ പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃപ്പൂണിത്തുറയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി മോശം പദപ്രയോഗം നടത്തിയത്. ‘കേരളത്തിൽ എയിംസ് വരും… മറ്റേ മോനേ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രയോഗം.

Also Read : സുരേഷ് ഗോപിയെ ട്രോളി തുലച്ച് മന്ത്രി ശിവൻകുട്ടി; രാഷ്ട്രീയമായി പിച്ചും പേയും പറയുന്നയാളെന്ന് ആക്ഷേപം

തൃപ്പൂണിത്തുറ എൻ.എം ഹാളിൽ സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗത്തിലാണ് സംഭവം. ഡിജിറ്റൽ ഇടപാടുകളെക്കുറിച്ച് പണ്ട് പരിഹസിച്ചവർക്കുള്ള മറുപടിയായാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. “ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞപ്പോൾ രാജ്യസഭയിലിരുന്ന് പുച്ഛിച്ച വലിയ സാമ്പത്തിക വിദഗ്ധരെ നിങ്ങൾ കണ്ടതാണ്. ഇന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ സംഘം വന്നപ്പോൾ സാധാരണക്കാരായ സ്ത്രീകൾ കറൻസി വേണ്ടെന്ന് പറഞ്ഞു. അവിടെ എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും… മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂ,” സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രമന്ത്രി പദവിയിലിരിക്കുന്ന ഒരാൾ പൊതുവേദിയിൽ ഇത്തരത്തിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മുൻപും സുരേഷ് ഗോപിയുടെ പ്രസംഗങ്ങളിലെ ശൈലിയും പദപ്രയോഗങ്ങളും ചർച്ചയായിട്ടുണ്ട്. എന്നാൽ, ഒരു ഭരണഘടനാ പദവിയിലിരിക്കെ ഇത്തരമൊരു പരാമർശം നടത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലും രാഷ്ട്രീയ രംഗത്തും വലിയ വിമർശനം ഉയരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top